മുടി പോയതറിയാതെ.. കല്യാണം കൂടാൻ വന്ന ഇരുപത്കാരിയുടെ മുടി മുറിച്ചു മാറ്റിയതായി പരാതി
കരിവെള്ളൂർ :കല്യാണ തിരക്കിനിടയിൽ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ ബിരുദവിദ്യാർഥിക്കാണ് മുടി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്.
കല്യാണത്തിനു ശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി മനസിലാക്കുന്നത്. പെൺകുട്ടിയും മാതാവുമാണ് കല്യാണത്തിന് പങ്കെടുത്തത് ഓഡിറ്റോറിയത്തിൽ തിരിച്ചെത്തി പരിശോധിച്ച പ്പോൾ ഭക്ഷണശാലയിൽ വെച്ചാണ് മുടി മുറിച്ചെതെന്ന് മനസിലായി, ഇതിനെ തുടർന്ന് പോലിസിൽ പരാതി നൽകി.
No comments