പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പരപ്പ സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്തു
പരപ്പ: പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഎം നേതാവിനെ ബേഡകം പോലീസ് അറസ്റ്റുചെയ്തു.
സിപിഎം മുന്‍ കാലിച്ചാനടുക്കം ലോക്കല്‍ കമ്മറ്റി അംഗവും എസ്ടി പ്രമോട്ടറുമായിരുന്ന ബാനത്തെ കൃഷ്ണനെയാണ്(48) ബേഡകം സിഐ പി.ദാമോദരനും സംഘവും അറസ്റ്റുചെയ്തത്.
കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഏതാനും ആഴ്ചമുമ്പാണ് സംഭവം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വാച്ചുമാനായ കൃഷ്ണന്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി ബന്ധുക്കളേയും സ്കൂള്‍ അധികൃതരേയും അറിയിച്ചു. തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.
No comments