Breaking News

പാലം പണി നിർത്തിവച്ചതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റി സമരത്തിലേക്ക്


വെള്ളരിക്കുണ്ട് :  ബളാൽഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് അത്തിക്കടവ് _ അരീങ്കല്ല് റോഡിൽ അത്തിക്കടവ് ചാലിന് പാലം നിർമ്മിക്കാൻ കാഞ്ഞങ്ങാട് എംഎൽഎ .ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും  2018.19 . .സാമ്പത്തിക വർഷത്തിൽ 20 ലക്ഷം അനുവധിക്കുകയും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഓവർസിയർ മൂന്നു പ്രവിശ്യം സ്ഥലംസന്ദർശിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണനുമതി ലഭിച്ചതിനുശേഷം ടെണ്ടർനടപടികൾ പൂർത്തിയാക്കി 2022 ഏപ്രിൽ മാസം നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കരാറുകാരൻ  രണ്ടു ദിവസം മാത്രം പ്രവർത്തിനടത്തി റോഡ് നെടുകെ പിളർന്നതിനു ശേഷം എസ്റ്റിമേറ്റ് പൂർണ്ണമല്ല എന്നു പറഞ്ഞു കരാറുകാരൻ നിർമ്മാണ പ്രവൃത്തികൾ നിർത്തി വെക്കുകയും ചെയ്തു.  നിരന്തരം വാഹനങ്ങളുംസ്കൂൾ കുട്ടികൾ അടക്കം സഞ്ചരിച്ചുകൊണ്ടിരിന്ന റോഡിൽ ഇപ്പോൾ മാസങ്ങളായി  ഗതാഗതം തടസപെട്ടിരിക്കുകയാണ് ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരു പ്രദേശത്തെ ദുരിതത്തിലാക്കിയ . പാലം പണി എത്രയും പെട്ടന്നുപുനരാരംഭിക്കണമെന്നും ഇല്ലങ്കിൽ സമരരംഗത്ത് ഇറങ്ങാനും ബളാൽ മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റി  തീരുമാനിച്ചു. യോഗത്തിൽ വാർഡ് പ്രവിഡണ്ട് പി രാഘവൻഅധ്യക്ഷത വഹിച്ചു  . വാർഡ് മെമ്പറുംക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായപി പത്മാവതി . കെ സുരേന്ദ്രൻ . പി നാരയണൻ.കെ തമ്പാൻ . വി സുകുമാരൻ നായർ,രഞ്ജിത് കുമാർ ആർഡി  വിവി മുകുന്ദൻ , അനിൽ ആനിക്കുഴിക്കാട്ടിൽ .തുടങ്ങിയവർ പ്രസംഗിച്ചു ഷീജ റോബർട്ട് സ്വഗതവും ദേവസ്യാ പുത്തൻപുരക്കൽ നന്ദിയും പറഞ്ഞു.

No comments