പാറപ്പള്ളിയിൽ കാർ ട്രാൻസ്ഫോമറിലിടിച്ച് തകർന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലത്തറ : കാഞ്ഞങ്ങാട്–- പാണത്തൂർ സംസ്ഥാന പാതയിൽ പാറപ്പള്ളിയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. ഞായർ രാത്രി 12ന് പൊലീസ് ക്വാർട്ടേഴ്സിന് സമീപം കല്ലാംതോലിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും സുഹൃത്തുക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ഭാഗത്തേക്ക്
പോകുകയായിരുന്നുകാർ. അതിയാമ്പൂർ സ്വദേശി വിജിത്ത് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കേറ്റ കാർ യാത്രക്കാർ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.
No comments