Breaking News

സംസ്ഥാന തല ലഹരിവിരുദ്ധ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പരപ്പ GHSS സ്കൂൾ വിദ്യാർത്ഥിനി മഴയെ അനുമോദിച്ചു അധ്യാപകരും വിദ്യാർത്ഥികളും


പരപ്പ : ഡ്രീം കേരളയുടെയും ഫെഡറൽ ബാങ്ക് ന്റെയും ആഭിമുഖ്യത്തിൽ "Choose life. Not drugs " സംസ്ഥാന തല ക്യാപെയിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജി.എച്.എസ്.എസ്. പരപ്പ സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയായ മഴ എസ് നെ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ.പി അധ്യക്ഷപതം അലങ്കരിച്ച ചടങ്ങിൽ ഭീമനടി ഫെഡറൽ ബാങ്ക് മാനേജർ അനിൽ കുമാർ ഉദ് ഘാടനം ചെയ്ത് മൊമെന്റോ സമ്മാനിച്ചു . പരപ്പ സ്കൂൾ പ്രിൻസിപ്പൽ  ശ്രീപതി എസ്. എം സർട്ടിഫിക്കറ്റ് സമ്മാനിച്ചപ്പോൾ  ഡ്രീം കാസറഗോഡ് ഡയറക്ടർ റവ.ഫാദർ സണ്ണി തോമസ് ക്യാഷ്‌ അവാർഡ് നൽകി. അനുമോദന പ്രസംഗം നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജ ഇ.കെ ഡ്രീം ഡിസ്ട്രിക്ട് കൗൺസിലർ ഐശ്വര്യ ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡ്രീം കാസറഗോഡ് കോർഡിനേറ്റർ അജി തോമസ് നന്ദി പറഞ്ഞു. ലഹരിക്കെതിരെ മൂർച്ചയേറിയ ആശയങ്ങളോടെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനർഹയായ പ്രസംഗം മഴ സദസിനു മുന്നിൽ ആവർത്തിച്ചതോടെ പരിപാടികൾ അവസാനിച്ചു.

മഴയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ അധ്യാപകർ ഡ്രീം കാസറഗോഡ് മെംബേർസ് നിബിൻ മാത്യു, ഷെറിൻ ജേക്കബ് എന്നിവർ ചടങ്ങിന് സാക്ഷികളായി.

No comments