ഓപറേഷൻ പി. ഹണ്ട്: കുട്ടികളുടെ അശ്ലീലം തിരഞ്ഞ നിരവധിപേർ പിടിയിൽ പിടിയിലായവരിൽ പരപ്പ സ്വദേശിയും
വെള്ളരിക്കുണ്ട് : ഓപറേഷൻ പി. ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ സൈറ്റുകളിൽ കുട്ടികളുടെ അശ്ലീലം തിരഞ്ഞ നിരവധി പേർ പിടിയിൽ . ബേഡകം പൊലീസ് ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. മുന്നാട് വട്ടം തട്ടയിലെയുവാവ് രണ്ട് നമ്പറുകളിൽ നിന്നായി ഉപയോഗിച്ച ഫോൺ പൊലീസ് കണ്ടെത്തി.അശ്ലീലം തിരഞ്ഞതിന്റെ തെളിവുകൾ ഫോണിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കേസെടുത്തിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടി. അജാനൂർ ഇട്ടമ്മൽ സൗത്ത്സ്വദേശിയിൽ നിന്നും ചിത്താരി മുക്കൂട് സ്വദേശിയിൽ നിന്നുമാണ് ഫോണുകൾ പിടിച്ചത്. വെള്ളരിക്കുണ്ട്പൊലീസ് നടത്തിയ പരിശോധനയിൽ ഒരാളെ കണ്ടെത്തി. പരപ്പ മാളുർക്കയം സ്വദേശിയിൽ നിന്നാണ് ഫോൺ പിടിച്ചത്. വിദ്യാ നഗർ പൊലീസ് ചെങ്കള റഹ്മത്ത് നഗർസ്വദേശിയിൽ നിന്നും കുട്ടികളുടെ അശ്ലീലം തിരഞ്ഞ മൊബൈയിൽ ഫോൺ കണ്ടെത്തി. കാസർകോട് പൊലീസ് ചേരങ്കൈ സ്വദേശിയിൽ നിന്നും ഫോൺ പിടിച്ചു. ചെമ്പിരിക്ക, കട്ടക്കാൽ സ്വദേശികളായ രണ്ട് പേരിൽ നിന്നും അശ്ലീലം തിരഞ്ഞ ഓരോ ഫോണുകൾ വീതം പിടികൂടി. മേൽപറമ്പ പൊലീസാണ് പിടികൂടിയത്ചന്തേര പൊലീസ് നടത്തിയ പരിശോധനയിൽ നാല് പേർ കുടുങ്ങി. ഉദിനൂർ പെരിയോത്ത്, പി ലിക്കോട് മടിവയൽ, വലിയ പറമ്പ ഇടയിലക്കാട്.ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന യുവാവുമാണ് കുടുങ്ങിയത്. എല്ലാവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കേസെടുത്തിട്ടുണ്ട്.
പോണോഗ്രഫി കാണുന്നുണ്ടെന്ന കാസർകോട് സൈബർ സെല്ല് നൽകിയ വിവരത്തിലായിരുന്നു വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജില്ലയിൽ പി. ഹണ്ടിന്റെ ഭാഗമായി വ്യാപക അന്വേഷണം നടന്നു. പലരുടെയും ഫോണുകളിൽ അശ്ലീല വീഡിയോകൾ കണ്ടെത്തി. ചിലർ കണ്ടതിനു ശേഷം ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതായും പൊലീസിന് തെളിവ് ലഭിച്ചു.
No comments