തലശ്ശേരി അതിരൂപത ബെസ്റ്റ് സ്കൂൾ അവാർഡ് വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന് ...
വെള്ളരിക്കുണ്ട് : തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി ഏർപ്പെടുത്തുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന് ലഭിച്ചു. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പാംപ്ലനി പിതാവിൽ നിന്നും സ്കൂൾ മാനേജർ ഫാ.ഡോക്ടർ ജോൺസൺ അന്ത്യാംകുളം, പ്രധാനാധ്യാപിക സിസ്റ്റർ ടെസി പി വി, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തലശ്ശേരി അതിരൂപതയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങിലാണ് അവാർഡ് കൈമാറിയത്.
No comments