Breaking News

പുലയാനാടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ പുനഃ പ്രതിഷ്ഠ നവീകരണ മഹോൽസവം ആഘോഷകമ്മിറ്റി രൂപികരിച്ചു


പരപ്പ : പുലയാനാടുക്കം   ശ്രീ സുബ്രഹ്മണ്യ കോവിൽ 2023 മേയ് 20,21,22 തിയ്യതികളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ നവീകരണ മഹോത്സവ ആഘോഷകമ്മിറ്റി രൂപീകരണ യോഗം കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T K രവി ഉദ്ഘാടനം ചെയ്തു .കോവിൽ കമ്മിറ്റി പ്രസിഡന്റ് സി വി ഭവനൻ അധ്യക്ഷതവഹിച്ചു

പഞ്ചായത്ത് മെമ്പർമാരായ ചിത്രലേഖ കെ പി ,മനോജ് തോമസ്,സംഘടകസമിതി ചെയർമാൻ പി ടി ലാലു ,സി വി സുധാകരൻ, പി വി ഹരീഷ്,,ഹരീ  കുമ്പളപള്ളി ,കെ മണി, നപിൻ പെരിയങ്ങാനം,ദിനേശൻ സി,കെ ശശീന്ദ്രൻ,,കെ രാഘവൻ നായർ,വിനു പി നായർ,N ബാലകൃഷ്ണൻ,സന്ധ്യ സുരേഷ് ,ഹരിശങ്കർ വി കെ എന്നിവർ സംസാരിച്ചു കെ രതീഷ് സ്വാഗതവും, നിഷാദ് വി കെ നന്ദിയും പറഞ്ഞു

         ആഘോഷ കമ്മിറ്റി ഭാരവാഹികളായി പി ടി ലാലു(ചെയർമാൻ),സി വി ഭാവനൻ (കൺവീണർ),സി വി സുധാകരൻ(ഖജനാജി)എന്നിവർ അടങ്ങുന്ന 301 അംഗ കമ്മിറ്റിയും രൂപീകരിച്ചു...

No comments