Breaking News

തൃശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ


തൃശൂര്‍ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മപുരം പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജാണ് അറസ്റ്റിലായത്.

വിവാഹ വാഗ്ദാനം നല്‍കി തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍കോട്ടേയും ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു.

No comments