Breaking News

വെള്ളരികുണ്ട് കല്ലഞ്ചിറയിൽ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് രൂപീകരണവും ഷുഹൈബ് അനുസ്മരണവും നടത്തി


കല്ലഞ്ചിറ: യൂത്ത് കോൺഗ്രസ്‌ പ്രവർത്തകാണാമായിരുന്ന ഷുഹൈബ് അനുസ്മരണവും യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് രൂപീകരണവുo നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂണിറ്റ് രൂപീകരണം സംസ്ഥാനത്ത് ഒട്ടാകെ നടക്കുന്നുവരികയാണ്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു കല്ലഞ്ചിറയിൽ നടന്ന യുണിറ്റ് സമ്മേളനം.ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌  സണ്ണി കല്ലുവയലിൽ  യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌  ലിബിൻ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ  വിഎം ശിഹാബ്. ജെയിംസ് , വിഎം ബഷിർ , നാസർ , രഞ്ജിത് , കുഞ്ഞുമോൻ, രാജേഷ് അരീക്കര എന്നിവർ സംസാരിച്ചു.രഞ്ജിത് രാഘവനെ പ്രസിഡന്റ്‌ ആയും,കീർത്തന വൈസ് പ്രസിഡന്റ്‌, രാജേഷ് ജനറൽ സെക്രട്ടറി, സുരേഷ് ജോയിൻ സെക്രട്ടറി,ധനേഷ് സെക്രട്ടറി ആയും കമ്മിറ്റി രൂപീകരിച്ചു.

No comments