മലയോരത്തെ കമ്മ്യൂണിസ്റ്റ് കർഷക നേതാവായിരുന്ന മനിയേരി കുഞ്ഞമ്പു നായർ അനുസ്മരണ യോഗം എളേരിത്തട്ടിൽ നടന്നു
ഭീമനടി: മലയോര മേഖലയിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടുനിന്ന് പ്രവർത്തിച്ച സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം നേതാവും ആയിരുന്ന എളേരിയിലെ മനിയേരി കുഞ്ഞമ്പുനായരുടെ ആറാം ചരമവാർഷികദിനം എളേരിത്തട്ടിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ മനിയേരി സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ പതാക ഉയർത്തി.തുടർന്ന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി അപ്പു അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, എ അപ്പുക്കുട്ടൻ, ടി പി തമ്പാൻ, സ്കറിയ അബ്രഹാം, കയനി ജനാർദനൻ, ടി കെ ചന്ദ്രമ്മ, വി തമ്പായി, കെ വി കെ പത്മനാഭൻ, സി കെ അപ്പുനായർ എന്നിവർ സംസാരിച്ചു. കെ ഒ അനിൽകുമാർ സ്വാഗതം പറഞ്ഞു.
No comments