Breaking News

പരപ്പയിൽ വീട് കുത്തി തുറന്ന് സ്വർണാഭരണം കവർന്നു


വെള്ളരിക്കുണ്ട് :പരപ്പ നമ്പ്യാർ കൊച്ചിയിൽ വീട് കുത്തി തുറന്ന് സ്വർണാഭരണം കവർന്നു . ഇവിടെ സജ്ന സമീറിന്റെ വീട്ടിലാണ് മോഷണം. വീടിന്റെ പിറക് വശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന അര പവന്റെ രണ്ട് കമ്മൽ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം നടത്തുന്നു.

No comments