'സി.കെ.എം വോളി നൈറ്റ് 2023" മാർച്ച് 11ന് ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട്: ബളാൽ ചെരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ സ്മാരക ഗ്രന്ഥാലയം & ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 11 ശനിയാഴ്ച്ച ബളാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീകരിക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. വോളിബോൾ ടൂർണ്ണമെൻറ് 'സി കെഎം വോളി 20023' നടത്തപ്പെടുന്നു. കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സംഘാടകസമിതി രൂപീകരണം സി കെ എം ഗ്രന്ഥാലയത്തിൽ വച്ച് നടന്നു. സംഘാടകസമിതി ചെയർമാനായി ഹരീഷ് പി നായരും, ജന. ജനറൽ കൺവീനർ കെ മാധവൻ നായരും ട്രഷററായി ആയി സി.ബാലൻ എന്നിവരെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 15000 രൂപയും ക്യാഷ് പ്രൈസ്.
No comments