Breaking News

പറക്കളായി പി.എൻ പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിൽ ഒഴിവുള്ള ബി. എ. എം. എസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന്


കാഞ്ഞങ്ങാട് പറക്കളായിയിൽ പ്രവർത്തിക്കുന്ന പി. എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിൽ ഒഴിവുള്ള ബി. എ. എം. എസ് സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച സ്ട്രേ   വെയ്ക്കൻസി ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക്  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13.02.2023 ന് തിങ്കളാഴ്ച 2 മണിക്ക് മുമ്പ് കോളേജിൽ ഹാജരായി പ്രവേശനം നേടാവുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04672244701, 8547734702 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

No comments