കാസർകോട്ട് കാറിൽ കടത്തിയ 8 കിലോ കഞ്ചാവ് പിടിച്ചു
കാസർകോട് : കാറിൽ കടത്താൻ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റുചെയ്‌തു. ഞായറാഴ്‌ച രാവിലെ കറന്തക്കാട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കിയിലേക്ക് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇടുക്കി മൂന്നാംകണ്ടത്തെ ആൻസർ അസീസ്, ശ്രീജിത്ത് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്.
കാസർകോട് എക്‌സൈസ് സിഐ ടോണി എസ് ഐസക്, പ്രിവന്റീവ് ഓഫീസർ സി കെ അഷ്റഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ അപ്പിയൽ, കെ ആർ പ്രജിത്ത്, വി മഞ്ജുനാഥ്, പി നിഷാദ്, കെ സതീശൻ, എ കെ നാസറുദ്ദീൻ, കൃഷ്ണപ്രിയ, മെയ്‌മോൾ എന്നിവർ പങ്കെടുത്തു.
No comments