Breaking News

വായനവസന്തമൊരുക്കി കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയം പ്രതിമാസ പുസ്തക ചർച്ചയിൽ 'പ്രാണവായു' കഥാ ചർച്ച നടത്തി


കാലിച്ചാനടുക്കം: ഒരു കാലത്ത് സജീവമായ സാഹിത്യ സാംസ്കാരിക ചർച്ചകൾക്കും സംവാദങ്ങൾക്ക് വേദിയായിരുന്നു നാട്ടിടങ്ങളിലെ അരയാൽ തറകളും  വായനശാല മുറ്റങ്ങളും മൊബൈൽ ഫോണുകളുടെയും ഡിജിറ്റിൽ മാധ്യമങ്ങളുടെ വരവ്  ആളൊഴിഞ്ഞ ഇടങ്ങളായി വായനശാലമുറ്റങ്ങളും അരയാൽത്തറകളും മാറി. കാലിച്ചാനടുക്കത്തിന്റെ സാംസ്കാരിക മണ്ണിൽ കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയം

ഒരു കഥാ ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

ചെറുതാണെങ്കിലും വായനയെ ഗൗരവമായിക്കാണുന്ന ഒരു സദസ്സിനുമുന്നിൽ വർത്തമാന കാലത്ത് ഏറെ പ്രസക്തവും ചർച്ച ചെയ്യപ്പെടേണ്ടതുമായ പ്രശസത കഥകൃത്ത് ശ്രീ. അംബികാസുതൻ മാങ്ങാടിന്റെ ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം നേടിയ പ്രാണവായു എന്ന കഥ മതി എന്നും  തീരുമാനിച്ചത്

ശ്രീ.പി. ഹരീഷ് കുമാർ കഥ അവതരിപ്പിച്ചു.

വളരെ ചെറിയ കഥയിലൂടെ മഹത്തായ ആശയ സംവാദങ്ങളുടെ ലോകം ഒളിപ്പിച്ചു വെച്ച മനോഹരമായ കഥ വളരെ ആസ്വാദനമായി തന്നെ അവതരിപ്പിച്ചു  

സിജോ എം.ജോസ് , രജിത് കുമാർ തായന്നൂർ,  പി.നാരായണൻ മാസ്റ്റർ , ജയൻ കെ.വി , സിബി എം.ജെ,  പി.ബാലചന്ദ്രൻ .  ടി. ജയചന്ദ്രൻ , അന്നസിബിതുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല സെക്രട്ടറി ഏവി മധുസ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിനോദ് മേഘ്‌ൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.

No comments