Breaking News

നർക്കിലക്കാട് എഫ് എച്ച് സി യിൽ അടിയന്തിരമായി കിടത്തി ചികിൽസ ആരംഭിക്കണം പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ എക്സിക്യുട്ടീവ് യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : നർക്കിലക്കാട് എഫ്  എച്ച് സി യിൽ അടിയന്തിരമായി  കിടത്തി ചികിൽസ ആരംഭിക്കണമെന്ന് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ എക്സിക്യുട്ടീവ് യോഗം  ആവശ്യപ്പെട്ടു. കിഴക്കൻ മലയോരത്ത് പിന്നോക്ക ജനവിഭാഗങ്ങളും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളും ഏറ്റവും അധികമായി ആശ്രയിക്കുന്ന ആതുരാലയമാണിത്. കാൽ നൂറ്റാണ്ടിന് മുമ്പ് ഒരു കെട്ടിടമുളളപ്പോൾ പോലും ഇവിടെ പതിനഞ്ചോളം കട്ടിലിലായി കിടത്തി ചികിൽസ ഉണ്ടായിരുന്നതാണ്. കാലമിത്രയായിട്ടും നിരവധി ബിൽഡിംഗുകൾ കെട്ടിയുയർത്തിയിട്ടും അധികൃതരും ബന്ധപ്പെട്ടവരും വേണ്ട ഇടപെടലുകൾ നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഉടൻ പ്രശ്നം പരിഹരിച്ചിച്ചെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും പ്രതീക്ഷ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് വിൻസെന്റ് മാത്യു അധ്യക്ഷനായി സെക്രട്ടറി ജിതേഷ് പുളിക്കൽ ഖജാൻജി സുധീഷ് കെ കെ തുടങ്ങിയവർ സംസാരിച്ചു.



No comments