വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി എം പി രാജ്മോഹൻ ഉണ്ണിത്താൻ സെമിനാർ ഉദ്ഘാടനം ചെയ്തു
നവകേരളത്തിന് ജനകീയാസൂത്രണം 14-ാം പഞ്ചവത്സര പദ്ധതി 2023-24 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഇന്ന് രാവിലെ 11 മണിക്ക് ഭീമനടി വ്യപാരഭവന്‍ ഹാളില്‍ വെച്ച് നടന്നു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണം കരട് പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനുള്ള സെമിനാറില്‍ പങ്കജാക്ഷന്‍ സി കെ-സെക്രട്ടറി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്വാഗതം പറഞ്ഞു. ഗിരിജ മോഹനന്‍ പ്രസിഡന്റ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി വിശദീകരണം ശ്രീമതി. മോളിക്കുട്ടിപോള്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കരട് പദ്ധതി അവതരിപ്പിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍ , കുമാരി. അഖില സി.വി (ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), കെ.കെ തങ്കച്ചന്‍ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍) ,.എ.വി രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), അന്നമ്മ മാത്യു (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ടി വി രാജീവന്‍ (മെമ്പര്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്), .ഇ.ടി ജോസ് (മെമ്പര്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്),.സി.പി സുരേശന്‍ (മെമ്പര്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്),.ജി മുരളീധരന്‍ (ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), വി തമ്പായി , മുന്‍ പ്രസിഡന്റ് . നന്ദി .പോള്‍ കെ.ജെ (അസിസ്റ്റന്റ് സെക്രട്ടറി )എന്നിവർ പങ്കെടുത്തു
No comments