ബദിയടുക്കയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ ; ഭർത്താവ് ഒളിവിൽ
ബദിയഡുക്ക എല്‍ക്കാനയില്‍ നാലുകെട്ടുള്ള വീട്ടില്‍ യുവതിയെ കൊലപ്പെടുത്തി തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതുവിനെയാണ് (28) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍പ്പോയ ഭര്‍ത്താവ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആന്റോയെ (32) കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഒന്നരമാസം മുമ്പാണ് നീതുവും ആന്റോയും ടാപ്പിംഗ് ജോലിക്കായി ഇവിടെ എത്തിയത്.
No comments