Breaking News

സർക്കാർ പെൻഷൻകാരോട് നീതി പാലിക്കണം: എം.എം.ഹസ്സൻ

പെൻഷൻ പരിഷ്ക്കരണകുടിശ്ശിക,ക്ഷാമാശ്വാസകുടിശ്ശിക, മെഡിസെപ്പ്     എന്നിവ സംബന്ധിച്ച സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും പെൻഷൻ സമൂഹത്തിനു നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും യു.ഡി.എഫ് കൺവീനർ എം. എം.ഹസ്സൻ ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.എ ഉദുമ നിയോജക മണ്ഡലം കമ്മറ്റി ചട്ടഞ്ചാൽ ട്രഷറി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പഞ്ചദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി ഭരണത്തിനു മുമ്പുണ്ടായിരുന്ന ഒരു സർക്കാരും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച ഒരു ചരിത്രവുമില്ല.

പ്രസിഡണ്ട് കെ.ബി.ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.അശോക് കുമാർ, കുഞ്ഞിക്കണ്ണൻകരിച്ചേരി, പുരുഷോത്തമൻ കാടകം,എൻ.എം.തോമസ്, ബാബുമണിയങ്ങാനം, വി.ദാമോദരൻ, വി.കെ.കരുണാകരൻ, എ. ചാത്തുക്കുട്ടിനായർഎന്നിവർ പ്രസംഗിച്ചു. ഉദുമ നിയോജക മണ്ഡലം സെക്രട്ടറി എ.ദാമോദരൻ സ്വാഗതവും ട്രഷറർ ലക്ഷ്മണ കെ. നന്ദിയും പറഞ്ഞു.

No comments