Breaking News

ബളാൽ പഞ്ചായത്ത്‌ വികസന സെമിനാർ നടത്തി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത്‌  2023-24 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ  ചർച്ചചെയ്യുന്നതിനായി വികസനസെമിനാർ നടത്തി. കമ്മ്യുണിറ്റി ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  സി. രേഖ. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവധി. അംഗങ്ങളായ ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ.പി. സി. രഘു നാഥൻ. വിനു. കെ. ആർ. കെ. വിഷ്ണു.  സന്ധ്യ ശിവൻ. മോൻസി ജോയ്. ജെസ്സി ചാക്കോ എം അജിത.. ശ്രീജരാമചന്ദ്രൻ  ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആൻഡ്റൂസ് വട്ടക്കുന്നേൽ.കെ. മാധവൻ നായർ. എ. സി. ലത്തീഫ്. മോഹനൻ കനകപ്പള്ളി .എന്നിവർ പ്രസംഗിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

No comments