Breaking News

കാസർകോട് ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ ആദ്യ ഉല്ലാസയാത്ര 18ന്


കാ​സ​ർ​കോ​ട്: കെ.​എ​സ്.​ആ​ര്‍.​ടി.​സി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന പ​ക​ല്‍സ​ഞ്ചാ​ര പ​ദ്ധ​തി​യാ​യ ഉ​ല്ലാ​സ​യാ​ത്ര ഇ​നി കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലും. ടൂ​റി​സം വി​ക​സ​ന​വും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​ല്ലാ​സ​യാ​ത്ര പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.


കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​സ​ര്‍കോ​ട് യൂ​നി​റ്റി​ല്‍ നി​ന്നു​ള്ള ക​ന്നി​യാ​ത്ര ഫെ​ബ്രു​വ​രി 18 ന് ​ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സ്നേ​ക്ക് പാ​ര്‍ക്ക്, വി​സ്മ​യ പാ​ര്‍ക്ക്, പ​റ​ശ്ശി​നി​ക്ക​ട​വ്, മാ​ടാ​യി​പ്പാ​റ, എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.ഫെ​ബ്രു​വ​രി 25 ന് ​വ​യ​നാ​ട്ടി​ലേ​ക്കാ​ണ് ര​ണ്ടാ​മ​ത്തെ ഉ​ല്ലാ​സ​യാ​ത്ര. ര​ണ്ട് ദി​വ​സ​മാ​ണ് ഈ ​യാ​ത്ര. ഒ​രു ദി​വ​സം വ​യ​നാ​ട്ടി​ല്‍ താ​മ​സി​ച്ച് ജം​ഗി​ള്‍ സ​ഫാ​രി, എ​ട​ക്ക​ല്‍ ഗു​ഹ, ബാ​ണാ​സു​ര​സാ​ഗ​ര്‍, ക​ര്‍ളാ​ട് ലേ​ക്ക്, ഹെ​റി​റ്റേ​ജ് മ്യൂ​സി​യം, പ​ഴ​ശ്ശി സ്മാ​ര​കം എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് തി​രി​ച്ചു വ​രു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​പാ​ക്കേ​ജ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


സാ​ധാ​ര​ണ​ക്കാ​രാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ കാ​ണു​വാ​നും സു​ര​ക്ഷി​ത​വും സ്വ​ത​ന്ത്ര​വു​മാ​യ യാ​ത്രാ​നു​ഭ​വ​വു​മാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സ​ഞ്ചാ​രി​ക​ള്‍ക്ക് കു​ടും​ബ​മാ​യും കു​ട്ടി​ക​ളു​മാ​യും ഈ ​യാ​ത്ര​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം.


ക്ല​ബു​ക​ള്‍, റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, സ​ര്‍ക്കാ​ര്‍ പൊ​തു​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് ബ​സ് മു​ഴു​വ​നാ​യും ബു​ക്ക് ചെ​യ്ത് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം കെ.​എ​സ്.​ആ​ര്‍.​ടി.​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് യാ​ത്രാ​സ​മ​യം.കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​വാ​ന്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം ഡി​പ്പോ​ക​ളി​ല്‍ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കു​ക​യും അ​തു​വ​ഴി ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ (ടൂ​ര്‍ ട്രി​പ്പ്) സം​ഘ​ടി​പ്പി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി വ​രു​മാ​നം വ​ര്‍ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ള്‍ ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക് കൊ​ണ്ടു വ​രു​വാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ടൂ​റി​സം യാ​ത്ര​ക​ള്‍ക്ക് സാ​ധി​ക്കു​ന്നു. പ​ദ്ധ​തി കേ​ര​ള​ത്തി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​സ​ര്‍കോ​ട് ഡി​പ്പോ​യി​ലും ടൂ​റി​സം ട്രി​പ്പു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​പ്പം ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ചെ​റി​യ​നി​ര​ക്കി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. റൂ​ട്ട് ചാ​ര്‍ജ് അ​റി​യു​ന്ന​തി​നും ബു​ക്കി​ങ്ങി​നും മ​റ്റു വി​വ​ര​ങ്ങ​ള്‍ക്കും ഫോ​ണ്‍ 9495694525, 9446862282.

No comments