Breaking News

ഇരുവൃക്കകളും തകരാറിലായ ഈസ്റ്റ്‌എളേരി കാരയിലെ യുവാവ് ചികിത്സാ സഹായം തേടുന്നു


ചിറ്റാരിക്കാൽ: ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് കാരയിൽ താമസിക്കുന്ന ഇരുവൃക്കകളും തകരാറിലായ മെബിൻ സേവിയർ (29 വയസ്സ്) ചികിത്സാസഹായം തേടുന്നു. 13 വയസ്സ് മുതൽ തന്നെ മെബിനു പ്രമേഹരോഗത്തിനുള്ള ചികിത്സകൾ ചെയ്തുകൊണ്ടിരിക്കുന്നതാണ്. പിതാവ് സേവിയർ ആസ്മ രോഗിയായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരിച്ചു.

പ്രായമായ അമ്മയ്ക്കും താത്കാലിക ജോലിയുമായി ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന ചേട്ടനും മെബിന്റെ ചികിത്സകൾ ഒറ്റക്ക് കൊണ്ടുപോവുക സാധ്യമല്ല. അതിനാൽ തന്നെ മെബിനെ സഹായിക്കണ്ടത് നമ്മുടെ ചുമതലയാണ്. ഈ ആവശ്യത്തിനായി നാട്ടുകാരുടെ സഹകരണത്തോടെ ഒരു ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ വൃക്ക മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. മെബിന്റെ സ്വന്തത്തിൽ പെട്ട ഒരാൾ തന്നെ വൃക്ക കൊടുക്കാൻ തയ്യാറായി മുൻപോട്ട് വന്നിട്ടുണ്ട്. ചികിത്സക്ക് മറ്റുമായി ഏകദേശം 20 ലക്ഷത്തോളം രൂപ കാണേണ്ടതുണ്ട്. ആയതിനാൽ ഈ വീഡിയോ കാണുന്ന എല്ലാവരും മെബിന്റെ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ ഒരു തുക നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അക്കൗണ്ട് ഹോൾഡർ: Mebin Xavier

അക്കൗണ്ട് നമ്പർ : 99980110224743

ബാങ്ക് : Federal Bank

IFSC : FDRL0002077

ബ്രാഞ്ച് : Chittarikkal

Google pay: 9074747812

No comments