Breaking News

തിരഞ്ഞെടുത്ത വനിതകൾക്ക് ആടിനെ നൽകി ബളാൽ പഞ്ചായത്ത്‌ പദ്ധതി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ആട് വളർത്തി വരുമാനം കണ്ടെത്താനായി ബളാൽ ഗ്രാമപഞ്ചായത്ത്‌ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട 87 ഗുണ ഭോക്താക്കൾക്ക് പെണ്ണാടുകളെ നൽകി.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യാണ് തിരഞ്ഞെ ടുത്ത വർക്കായായി ആടുകളെ നൽകിയത്. പദ്ധതി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ എൻ. ജെ. മാത്യു. പി. പത്മാവതി. പഞ്ചായത്ത്‌ അംഗം സന്ധ്യ ശിവൻ. വെറ്റിനറി ഡോ. വിശ്വലക്ഷ്മി. എന്നിവർ പ്രസംഗിച്ചു....

No comments