Breaking News

ബന്തടുക്കയിൽ നിന്നും ബന്തടുക്കക്കാരന്റെ സിനിമ ജിതിൻ ഐസക് തോമസിൻ്റെ 'രേഖ' 10ന് തീയ്യേറ്ററിൽ ബളാൽ സ്വദേശി രാജേഷ് അഴീക്കോടനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു


വെള്ളരിക്കുണ്ട് : ബന്തടുക്കയും പരിസര പ്രദേശങ്ങളും കഥാപശ്ചാത്തലമാക്കി എറണാകുളത്ത് ചിത്രീകരണം പൂർത്തിയാക്കിയ ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന ‘രേഖ’ റിലീസിനൊരുങ്ങി.  ഫെബ്രുവരി 10-ന് ചിത്രം തിയേറ്ററുകളിലെത്തും.

വിന്‍സി അലോഷ്യസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബന്തടുക്കക്കാരൻ കൂടിയായ സംവിധായകൻ ജിതിന്‍ ഐസക് തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. ജിതിൻ്റെ മുൻ ചിത്രങ്ങളും ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. 

ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍.

അമിസാറാ പ്രൊഡക്ഷന്‍സാണ് ‘രേഖ’ തിയേറ്ററുകളില്‍ എത്തിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

No comments