പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കാൻശ്രമിച്ച സംഭവത്തിൽ പ്രതിയായ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
നീലേശ്വരം: പീഡനത്തെ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി അരയി പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ സംഭവത്തില്‍ പോക്സോ കേസില്‍ പ്രതിയായ ആംബൂലന്‍സ് ഡ്രൈവറെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ആശുപ്രതിയോട് ചേര്‍ന്ന് സര്‍വ്വീസ് നടത്തുന്ന ട്രസ്റ്റിന്റെ പേരിലുള്ള ആംബൂലന്‍സ് ഡ്രൈവര്‍ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിന്‍ ജോസഫ്(28)നെയാണ് ഇന്ന് പുലര്‍ച്ചെ നീലേശ്വരം പോലീസ് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി അരയിപുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയാണ് എബിന്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി
മൊഴി നല്‍കിയത്. തുടര്‍ന്ന് ബന്ധുക്കള്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ
രാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ നാടകീയമായി എബിനെ പോലീസ് വലയിലാക്കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത് മുതല്‍ എബിനിനെ കാണാതായതിനാല്‍ ഇയാള്‍ മുങ്ങിയതായിരിക്കുമെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ ആംബുലന്‍സ് അധികൃതര്‍ വിളിച്ച് ബന്ധപ്പെട്ടപ്പോഴാണ് രോഗിയുമായി ചെന്നൈയിലേക്കാണ് പോയതെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംഭവം അറിഞ്ഞ് ഇയാള്‍ രക്ഷപ്പെട്ടേക്കുമോ എന്ന ആശങ്കയും പോലീസിന് ഉണ്ടായിരുന്നു. പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയുമായി എബിന്‍ കുറെ കാലമായി അടുപ്പത്തി
ലായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പലവട്ടം പീഡനത്തിന് ഇരയാക്കിയത്.
No comments