"കേരള ബജറ്റ് ജനവിരുദ്ധവും വികസന വിരുദ്ധവുമെന്ന് രവീശ തന്ത്രി " ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ആരംഭിച്ചു
പരപ്പ: സംസ്ഥാന ബജറ്റ് ജനവിരുദ്ധവും വികസന വിരുദ്ധവുമെന്ന്ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി വിനീത് കുമാർ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതയെ വറ ചട്ടിയിൽ നിന്നും എരിതീയിലേക്ക് തള്ളുന്ന നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളത്, വിലക്കയറ്റവും കടക്കെണിയും മൂലം കേരളം തകർച്ചയിലായിരിക്കുകയാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് ആട്ടിമറിക്കപ്പെടുകയാണെന്നും രവീശ തന്ത്രി കൂട്ടി ചേർത്തു. ജില്ലാ കമ്മിറ്റി അംഗം പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എൻ മധു,എസ് സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കയ്യാർ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി സ്വാഗതവും രാഹുൽ പരപ്പ നന്ദിയും പറഞ്ഞു.
No comments