Breaking News

പയസ്വിനി പുഴയിൽ മുങ്ങിയ കൂട്ടുകാരനെ രക്ഷിച്ച മൂന്നാം ക്ലാസുകാരൻ മുഹമ്മദ് ഹിബത്തുള്ള നാടിന്റെ താരമായി


അഡൂർ : പള്ളങ്കോട് പയസ്വിനി പുഴയിൽ കുളിക്കാൻ പോയ കൂട്ടുകാരനെ രക്ഷിച്ച മൂന്നാം ക്ലാസുകാരൻ മുഹമ്മദ് ഹിബത്തുള്ള നാടിന്റെ താരമായി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിക്കെട്ടി സുരക്ഷ ഉറപ്പാക്കി രണ്ടാൾ താഴ്ചയുള്ള കയത്തിലൂടെ നീന്തുകയായിരുന്നു ഹിബത്തുള്ള. ബന്ധുവുമായ ഹസീബും പിറകെ നീന്തി. പകുതിയിൽ എത്തിയതോടെ ഹസീബ് മുങ്ങിത്താണു. -ഹിബത്തുള്ള തന്നെക്കാൾ രണ്ട് വയസ്‌ പ്രായമുള്ള ഹസീബിനെയും ചേർത്തുപിടിച്ച്‌ കരയിലേക്ക് തിരിച്ച്‌ നീന്തി. പുഴയിൽ അലക്കുകയായിരുന്ന ഹിബത്തുള്ളയുടെ ഉമ്മ ബുഷ്‌റയും സഹായത്തിനെത്തി. മോരങ്ങാനം എം എ ഇബ്രാഹിം നഈമിയുടെ മകനാണ്. ഹിബത്തുള്ളയെ പള്ളങ്കോട്‌ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. വീരാൻകോയ, ശശിധരൻ, ഗോപാലകൃഷ്ണൻ, അനീഷ് മാത്യു സംസാരിച്ചു.


No comments