Breaking News

തായ്‌ലൻറ് ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായി കടുമേനി സ്വദേശി ഷാജു മാധവൻ


വെള്ളരിക്കുണ്ട്: ബാങ്കൊക്കിൽ നടന്ന മൂന്നാമത്  തായ്‌ലൻറ് ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ്  ചാമ്പ്യഷിപ്പിൽ രണ്ട് മെഡലുകൾ നേടി കേരളത്തിന്റെ ഷാജു മാധവൻ.

കരാട്ടെ ഇന്ത്യ ഓർഗനൈസേഷന്റെ (കെഐഒ ) ഇന്ത്യൻ ടീമിൽ കേരളത്തിലെ ഏക പ്രതിനിധിയായ കടുമേനി സ്വദേശി ഷാജു മാധവൻ 50-54 വിഭാഗം കരാട്ടെ കത്തയിൽ വെങ്കലവും, 40ന് മുകളിൽ ഉള്ള വിഭാഗം കാത്ത ടീമിൽ വെള്ളിയും നേടിയാണ്  കേരളത്തിന്റെ ഷാജു മാധവൻ മലയോരത്തിന്റെ അഭിമാനമായത്. സെയ്ടൊക്കാൻ ഇന്റർനാഷണൽ ഫെഡറേഷന്റെ ഏഷ്യൻ കോച്ചും ചീഫ് ടെക്നിക്കൽ ഡയറക്ടറുമായ  ഷാജു മാധവൻ കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷനിലെ ജീവനക്കാരൻ ആണ്. ഭാര്യ സിന്ധു ഷാജുവും കരാട്ടെ കോച്ച് ആണ്.

മകൻ സൂരജ്, മകൾ സ്മൃതി  എന്നിവർ കരാട്ടെ, തൈക്വണ്ടോ താരങ്ങളാണ്.

No comments