Breaking News

'റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വൻവീഴ്ച്ച, 5 വർഷത്തെ കുടിശ്ശിക 7100 കോടി'; ധനവകുപ്പിനെതിരെ സിഎജി റിപ്പോർട്ട് നികുതിഭാരം പാവപ്പെട്ടവന്റെ തലയിൽ ...




തിരുവനന്തപുരം: സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പിന് വൻ വീഴ്ച്ച. കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോർട്ടില്‍ പറയുന്നു.12 വകുപ്പുകളിൽ ആണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞു. വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞു.വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നല്കി. മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.











No comments