Breaking News

ചീമേനി-മൗക്കോട് -ഓടക്കൊല്ലി റോഡിന്റെ ശോചനീയാവസ്ഥ; യു ഡി എഫ് സായാഹ്‌ന ധർണ്ണ നടത്തി


കുന്നുംകൈ: നവീകരണം ആരംഭിച്ചു  വർഷങ്ങൾ പിന്നിട്ട ജനങ്ങൾ ദുരിതത്തിലായ  ചീമേനി മൗക്കോട് ഓടക്കൊല്ലി, ചിറ്റാരിക്കൽ ഭീമനടി റോഡിന്റെ നിർമ്മാണം പുനരാരംഭിക്കണമെന്നാവഷ്യപ്പെട്ടു വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി മൗക്കോട് ടൗണിൽ സായാഹ്‌ന ധർണ്ണ നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ എം അബൂബക്കർ അധ്യക്ഷനായി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, ഈസ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ, യു ഡി എഫ് കൺവീനർ രാജൻ നായർ, വാർഡ് മെമ്പർ റൈഹാനത്ത്, ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി മാരൂർ, അഡ്വ. ബിജു ഏലിയാസ്, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ, മണ്ഡലം പ്രസിഡന്റ് റാഹിൽ മൗക്കോട്, നൗഷാദ് എളമ്പാടി, ജാതിയിൽ ഹസൈനാർ,എ ദുൽകിഫിലി, പി കെ അബൂബക്കർ,പി അബ്ദുൽ റഹ്‌മാൻ, ടി പി അബ്ദുൽ ഖരീം ഹാജി, എൻ പി അബ്ദുൽ റഹ്മാൻ, ടി എച്ച് ഖാദർ, ഉമർ മൗലവി, പി കെ കരീം മൗലവി, ഷാജി മൗക്കോട്, പി കെ ലത്തീഫ്, എ ജി അബ്ദുൽ നാസർ  എന്നിവർ സംസാരിച്ചു.

No comments