സ്വത്ത് തർക്കം അച്ഛനെ കോടാലികൊണ്ട് കൊത്തി പരിക്കേൽപ്പിച്ചു ; യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : നല്ലോമ്പുഴയിൽ സ്വത്ത് തർക്കത്തിൽ മകൻ അച്ഛനെ കോടാലി കൊണ്ട് കൊത്തി പരിക്കേൽപ്പിച്ചതായി പരാതി. ചിറ്റാരിക്കാൽ നല്ലോംപുഴ സ്വദേശി ഡോമനിക് (85) ആണ് മകനെതിരെ പരാതി നൽകിയത്. ഡോമനികിന്റെ രണ്ടാമത്തെ മകനായ സുനിൽ എന്ന വ്യക്തിയാണ് സ്വത്ത് തർക്കത്താൽ ഡോമനികിനെ കോടാലികൊണ്ട് കൊത്തി പരിക്കേൽപ്പിക്കുകയും അമ്മയെയും മൂത്തസഹോദരനെയും കത്തി കാണിച്ചു ഭീഷണിപെടുത്തുകയും ചെയ്തു എന്നതാണ് കേസ്. ഡോമിനിക്കിന്റെ മൊഴിയിൽ ചിറ്റാരിക്കാൽ പോലീസ് സുനിലിനെതിരെ കേസ് എടുത്തു
No comments