Breaking News

എളേരിത്തട്ട് പുലിമട ശ്രീ ശങ്കരനാരായണ ദേവീ ക്ഷേത്രം മഹാശിവരാത്രി ആഘോഷം ഫെബ്രു.18 ശനിയാഴ്ച്ച


വരക്കാട്: എളേരിത്തട്ട് പുലിമട ശ്രീ ശങ്കരനാരായണ ദേവീ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 18 ശനിയാഴ്ച്ച വിവിധ പരിപാടികളോടെ നടക്കും.  18 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 11 മണിക്ക് സതീശൻ മാസ്റ്റർ ചിറ്റാരിക്കാലിൻ്റെ ആധ്യാത്മിക പ്രഭാഷണം. ഉച്ചക്ക് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് സർവ്വൈശ്വര്യ വിളക്കുപൂജ, 7.30 ന് ചീർക്കയം സുബ്രഹ്മണ്യ കോവിൽ ഭജന സമിതിയുടെ ഭജന. 9.30 ന് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര.

No comments