Breaking News

കാഞ്ഞിരപ്പൊയിലിൽ വീട്ടുമുറ്റത്ത് നിർമ്മിച്ച കുതിരയുടെ 
മാതൃകയിലുള്ള ടാങ്ക്


നീലേശ്വരം : ആനയുടെ മാതൃകയിലുള്ള ടാങ്ക് നിർമിച്ച്‌ ശ്രദ്ധനേടിയ വീട്ടുമുറ്റത്ത് കുതിര ടാങ്കും. കാഞ്ഞിരപ്പൊയിൽ മലപ്പച്ചേരി സ്കൂളിന് സമീപത്തെ ചേണിച്ചേരി എം പി ഗംഗാധരൻനമ്പ്യാരുടെ വീട്ടുമുറ്റത്താണ്‌കുതിരയുടെ ആകൃതിയിൽ ജലസേചന ടാങ്ക് നിർമിച്ചത്. കലാകാരനും കല്ലുകെട്ട് തൊഴിലാളിയുമാണിദ്ദേഹം. ശിൽപനിർമാണം, ചെടിച്ചട്ടി നിർമാണം എന്നിവയോടൊപ്പം നാടകരചന, സംവിധാനം, അഭിനയം, ഗാനരചന എന്നിവയിലും സജീവം. വീട്ടുമുറ്റത്ത് 350 ലിറ്റർ വെള്ളം കൊള്ളുന്ന ആനയുടെ ആകൃതിയിൽ മുൻപ് നിർമിച്ച ടാങ്ക് നാട്ടുകാർക്ക് കൗതുക കാഴ്ചയായിരുന്നു. ഇപ്പോൾ 150 ലിറ്റർ കൊള്ളുന്ന കുതിരയുടെ അകൃയിലുള്ള ടാങ്കാണ്‌ നിർമിച്ചത്‌. പിന്തുണയുമായി ഭാര്യ നാരായണിയുമുണ്ട്.


No comments