Breaking News

ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുറിച്ചു നൽകി മാതൃകയായി പാറപ്പള്ളിയിലെ ഷീന സുജീഷ്


പാറപ്പള്ളി: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി മുറിച്ചുനൽകി മാതൃകയായിരിക്കയാണ് പാറപ്പള്ളിയിലെ ഷീന സുജീഷ്. ദുബായിൽ ജോലി ചെയ്യുന്ന ഷീന അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്. പാറപ്പള്ളിയിലെ സുജീഷാണ് ഭർത്താവ്. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ തലമുടി ഏറ്റുവാങ്ങി ആനക്കല്ല് രക്തസാക്ഷി സ. ഗോവിന്ദൻ സ്മാരക വായനശാല സെക്രട്ടറി സുനിൽ പാറപ്പളളിയെ ഏൽപ്പിച്ചു. സിപിഐഎം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, ടി.കെ.ഇബ്രാഹിം, വി.കെ.കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

No comments