Breaking News

ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം ജെയിംസ് പന്തമ്മാക്കൽ രാജിവെച്ചു




ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ടൂറിസം, വ്യവസായ പാർക്ക് നിർമാണ വിവാദത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തംമാക്കൽ രാജിവച്ചു. വൈകുന്നേരം രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ജെയിംസ് കൈമാറി. ഇതോടെ അഡ്വ. ജോസഫ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്‌ ആകുമെന്നാണ് കരുതുന്നത്.
ഡിഡിഎഫ്-കോൺഗ്രസ്‌ ലയനത്തിനു ശേഷവും ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു. ഇതിനിടെ ഡിഡിഎഫിന്റെ ഭാഗമായിരുന്ന മുതിർന്ന നേതാക്കൾ കോൺഗ്രസിന്റെ ഔദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞിരുന്നു. കൂടാതെ ലാന്റ് ചലഞ്ച് പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ കൂടിയായതോടെ ജെയിംസ് പന്തമ്മക്കലിന് രാജിയല്ലാതെ മറ്റ് വഴികൾ ഇല്ലാതായി.

ഈസ്റ്റ് എളേരി ടൂറിസം, വ്യവസായ പാർക്ക്
സമഗ്രാന്വേഷണം വേണം: എൽഡിഎഫ്‌

ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരിയിൽ നടപ്പാക്കുന്ന ഗ്രാമീണടൂറിസം, വ്യവസായ പാർക്ക് പദ്ധതിയിലെ ഇടപാടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് കൺവീനർ ജോസ് പതാലിൽ ആവശ്യപ്പെട്ടു.
സർക്കാർ ധ ഫണ്ടുകൾ ഉപയോഗിച്ചും, പഞ്ചായത്തിൽ നടപ്പാക്കേണ്ട പദ്ധതികളുടെ തുക മാറ്റിവെച്ചുമാണ് കോടികൾ ചിലവുവരുന്ന പദ്ധതി നടപ്പാക്കുന്നത്. 20 ഏക്കറോളം സ്ഥലം പലരിൽനിന്നായി വിലപറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. വഴിയില്ലാത്ത സ്ഥലത്തേക്ക് പെട്ടെന്നുതന്നെ റോഡ് നിർമിക്കുകയും ഇതിന് പഞ്ചായത്ത് റോഡായി അംഗീകാരം നൽകാൻ ഇടപെടുകയും ചെയ്തതോടെയാണ് സംശയം ഉടലെടുത്തത്.
കുറഞ്ഞവിലയിൽ കച്ചവടം ഉറപ്പിച്ച ഭൂമിക്ക് ന്യായവില ഉയർത്താനുള്ള ശ്രമമാണ് നടത്തിയത് . ഇതിലൂടെ ലക്ഷങ്ങളാണ് പഞ്ചായത്തിന് നഷ്ടമാകുക. അതുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന്‌ ജോസ് പതാലിൽ ആവശ്യപ്പെട്ടു.

No comments