Breaking News

സുസ്ഥിര വികസന ലക്ഷ്യം നേടാൻ കാസർകോട് ജില്ലാ പഞ്ചായത്ത് 2024 ൽ വികസന പഠന കോൺഗ്രസ്


ജില്ലാ രൂപീകരണത്തിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ പഞ്ചായത്ത്  വികസന പഠനകോൺഗ്രസ് നടത്തും. 2024 മേയിലാണ് വികസന കോൺഗ്രസ് നടത്തുക സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ അവതരിപ്പിച്ച 2023 - 24 വാർഷിക പദ്ധതിയുടെ കരട് നിർദ്ദേശങ്ങളിൽ വികസന കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ വിപുലമായി സംഘടിപ്പിക്കാൻ പദ്ധതി തയ്യാറാക്കി. കാസർകോട് ജില്ലാ വികസന പഠന കേന്ദ്രം സ്ഥാപിക്കുകയും വികസന പഠനം നടത്തുകയും ചെയ്യും. ജില്ലയിലെ സംഘടിപ്പിക്കും     .മുഴുവൻ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി രാജ്യത്ത് ആദ്യമായി സാമ്പത്തിക അവലോകന റിപ്പോർട്ട് തയ്യാറാക്കും. പഞ്ചായത്തുകളിൽ വിഭവങ്ങളുടെയും സമ്പത്തിന്റെയും വിതരണത്തിലെ വിടവ് കണ്ടെത്താൻ സർവ്വേ ലക്ഷ്യമിടുന്നു. ജില്ലയിലെ വിവിധ മേഖലകളെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടിയ ഗവേഷകരുടെ സംഗമം നടത്തും. ജില്ല അര നൂറ്റാണ്ട് . ആകുമ്പോൾ ജില്ല കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ വികസന കോൺഗ്രസ് രൂപം നൽകും.

വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ ആണ് കരട്  വാർഷിക പദ്ധതി അവതരിപ്പിച്ചത്. ഭിന്നശേഷി സൗഹൃദ ജില്ല , ല , ശിശു സൗഹൃദ ജില്ല എന്നീ ലക്ഷ്യങ്ങൾ കൈവരിക്കും. ലിംഗനീതി ട്രാൻസ് ജെൻഡറിനുൾപ്പടെ ഉറപ്പു വരുത്തും. ഷീജിം സ്ഥാപിക്കും. പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമായ വ്യവസായ സംരംഭങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനും വാർഷിക പദ്ധതി ലക്ഷ്യമിടുന്നു.സമ്പൂർണ്ണഡിജിറ്റൽ സാക്ഷരത ജില്ല ,കാർബൺ ന്യൂട്രൽ  , സീറോ വേസ്റ്റ് ജില്ല എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മുൻഗണന നൽകിയിരിക്കുന്നു. നൈപുണ്യവികസനത്തിലൂടെ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സ്ത്രീകളെ പര്യാപ്തമാക്കുന്നതിനോടൊപ്പം പ്ലസ്ടു തലത്തിൽ പഠനം നിർത്തിയ സ്ത്രീകൾക്ക് ഡിഗ്രി പഠനത്തിന് ശ്രീനാരായണഗുരു ഓപൺസർവ്വകലാശാലയുമായി സഹകരിച്ച് ദർപ്പണം പദ്ധതി തുടരും. നീർത്തടാധിഷ്ഠിത വികസനത്തിന് പ്രാധാന്യം നൽകും. സൗരോർജ പദ്ധതി വ്യാപിക്കുന്നതിനും വാർഷിക പദ്ധതി പരിഗണന നൽകുന്നു സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് വാർഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു -വികസന സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോക്ടർ ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു.

No comments