കരിന്തളം ഏകലവ്യ മോഡൽ സ്‌കൂൾ സെലക്ഷൻ ട്രയൽ ഫെബ്രുവരി 27-ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നീലേശ്വരം ബങ്കളം കൂട്ടുപുന്നയില്‍ പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ സ്‌പോര്‍ട്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 6-ാം ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്നതിനായുള്ള സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 27-ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡീയത്തില്‍ നടക്കും. 30 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു വരെ സ്ഥാപനത്തില്‍ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466.
No comments