പാണത്തൂർ സുള്ള്യ റോഡിന് 3.7 കോടി രൂപയുടെ വികസനം
രാജപുരം : കർണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പണത്തൂർ–- സുള്ള്യ റോഡ് ടാറിങ് പൂർത്തിയായി. ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.7കോടി രൂപ ചിലവിലാണ് റോഡ് വികസിപ്പിച്ചത്.
മുമ്പ് വികസനം പൂർത്തിയായ ദോഡ്ഡമന മുതൽ വട്ടോളി വരെ വരുന്ന നാലുകിലോമീറ്റർ ദൂരമാണ് ഇപ്പോൾ മെക്കാഡം ടാർ ചെയ്തു പൂർത്തിയാക്കിയത്. വീതികൂട്ടി കയറ്റവും വളവും കുറച്ചു. ഇതോടെ സുള്ള്യ ഉൾപ്പടെയുള്ള കർണാടകത്തിലെ പ്രധാന പട്ടണങ്ങളിലേക്ക് പോകുന്നതിന് ഈ റോഡ് എളുപ്പവഴിയാകും. മെക്കാഡം ടാറിങ് പൂർത്തിയായങ്കിലും ഓടയുടെ പണി പൂർത്തിയാകാനുണ്ട്. വാഹന യാത്രക്കാരുടെ വിഷമം കണക്കിലെടുത്താണ് ടാറിങ് വേഗത്തിൽ പൂർത്തിയാക്കിയത്.
അന്തർ സംസ്ഥാന പാതയാണെങ്കിലും റോഡിന് വീതി ഇല്ലാതെ വന്നതോടെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. റോഡുനന്നാക്കിയതിനാൽ ബസ് സർവീസടക്കം ഇതുവഴി ആരംഭിക്കാൻ കഴിയും.
No comments