Breaking News

കോടോംബേളൂർ, ബളാൽ ഗ്രാമപഞ്ചായത്തുകളിലെ വിവാഹപ്രായമായവർക്കും നവദമ്പതിമാർക്കും എടത്തോട് വച്ച് പ്രീമാരിറ്റൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി


പരപ്പ: വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് പരപ്പ അഡിഷണൽ ന്റെ ആഭിമുഖ്യത്തിൽ കോടോം -ബേളൂർ,  ബളാൽ ഗ്രാമപഞ്ചായത്തുകളിലെ വിവാഹപ്രായമായവർക്കുംനവദമ്പതിമാർക്കും  പ്രീ മാരിറ്റൽ  ബോധവൽക്കരണ ക്ലാസ്സ് നൽകി. ഇടത്തോട് സായം പ്രഭ ഹോമിൽ വെച്ച് നടന്ന പരിപാടി  ഐസിഡിഎസ് പരപ്പ അഡീഷണൽ സി.ഡി.പി.ഒ ലത പി സ്വാഗതം ആശംസിച്ച പരിപാടി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പത്മാവതി അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ജോസഫ് വർക്കി, അബ്ദുൽ ഖാദർ എന്നിവർ പരിപാടിക്ക് ആശംസ  അർപ്പിച്ചു  സംസാരിച്ചു. ജിഎച്ച്എസ്എസ് മാലോത്ത് കസബ സ്കൂളിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ അനുമോൾ  എൻ ടി നന്ദി അർപ്പിച്ചു. തുടർന്ന് വിവാഹ പ്രായമായയുവതി യുവാക്കൾക്കും, നവദമ്പതിമാർക്കും വേണ്ടി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരായ ഷിജി അശോക്, നിസ്സി മാത്യു എന്നിവർ ക്ലാസ് നയിച്ചു.  നാൽപതോളം നവദമ്പതിമാർ ഈ പരിപാടിയിൽ പങ്കെടുത്തു. സൈക്കോ സോഷ്യൽ കൗൺസിലർമാരായ അഞ്ചു ശങ്കർ, എയ്ഞ്ചൽ ജോസഫ്, സൗമ്യ മോൾ എന്നിവർ പരിപാടിക്ക് പിന്തുണ നൽകി.

No comments