Breaking News

മുഖ്യമന്ത്രിക്ക് നേരെ ജില്ലയിൽ ആറ് ഇടങ്ങളിൽ യൂത്ത് കോൺഗ്രസിന്റ കരിങ്കൊടി


കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആറിടങ്ങളിൽ കരിങ്കൊടി പ്രയോഗം.

രാവിലെ ചീമേനി ജയിൽ കെട്ടിട ഉദ്ഘാടനം എത്തിയപ്പോൾ ചീമേനിയിൽ മണ്ഡലം പ്രസിഡണ്ട് സന്ദീപ് ചീമേനിയും കെ എസ് ടി എ പെതുസമ്മേളനം ഉദ്ഘാടനത്തിന് കാഞ്ഞങ്ങാട്ട് വരുമ്പോൾ പടന്നക്കാട് പളളിക്ക് സമീപം ബി ഷിബിൻ ഉപ്പിലക്കൈ, എച്ച് ആർ വിനീതും .സി പി എംസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന തല ജാഥയുടെ ഉദ്ഘാടനത്തിന് കുമ്പളയിലേക്ക് പോകും വഴി സൗത്ത്ചിത്താരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസഫും, ജില്ലാ സെക്രട്ടറി ഇസ്മയിൽ ചിത്താരിയും  പള്ളിക്കര കല്ലിങ്കാല്ലിൽ ജോബിൻ പറമ്പ,രാജേഷ് തമ്പാൻ, പള്ളിക്കരയിൽ ടി. റഷിദ് സുജിത്ത്,മഹോഷും കാസർകോട്ട് ജില്ലാ പ്രസിഡന്റ് പിപി പ്രദീപ് കുമാറും രാഹുൽ രാംനഗറിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

No comments