Breaking News

നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവിനെ രാജപുരം പോലീസ്‌ അറസ്റ്റു ചെയ്തു




രാജപുരം: സ്പൈ ആപ്പുപ്പയോഗിച്ചു പകര്‍ത്തി മോര്‍ഫ്യൂചെയ്ത നഗ്ന ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവിനെ രാജപുരം പോലീസ്‌ അറസ്റ്റു ചെയ്തു. കണ്ണൂര്‍ പെര്‍ളശ്ശേരി സ്വദേശി സുമേഷാണ്‌ റിമാന്റിലായത്‌ .

റിമാന്‍ഡിലായ പ്രതി നിരവധി തവണ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്‌. ഇയാള്‍ക്കെതിരെ ഇതിനു മുന്‍പും രാജപുരം സ്റ്റേഷനില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. ഫേസ്‌ബുക്ക്‌, വാട്സ്‌ആപ്‌ ഗ്രൂപ്പുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ ശേഖരിച്ചു മറ്റുള്ളവരുടെ പേരില്‍ ഫേക്ക്‌ ഐഡി ഉണ്ടാക്കി
യാണ്‌ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്‌. ഇരയാകുന്നവര്‍ക്ക്‌ ഫോട്ടോസും വിഡിയോകളും അയച്ചുകൊടുത്ത്‌ പണം ആവശ്യപ്പെടുകയാണ്‌ പതിവ്‌. ഇത്‌ നിരസിച്ചാല്‍ ഭീഷണിപ്പെടുത്തും.
പണം കൊടുത്തില്ലെങ്കില്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കും.

No comments