Breaking News

നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു


നീലേശ്വരം :കാ​യ​ൽ ടൂ​റി​സ​ത്തി​ന് മാറ്റുകൂട്ടി കാര്യങ്കോട്‌ പുഴയിൽ നീലേശ്വരം കോട്ടപ്പുറത്ത്‌ നിർമിച്ച ഹൗസ്‌ ബോട്ട്‌ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഉ​ത്ത​ര​ മ​ല​ബാ​റി​ലെ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്രയ്ക്കൊപ്പം വിനോദസഞ്ചാര സാധ്യതകൾക്കുമായി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​ട​പ്പാക്കി​യ മ​ല​നാ​ട് നോ​ർ​ത്ത് റി​വ​ർ ക്രൂ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ടുകോ​ടി ചെല​വി​ലാ​ണ് ഹൗസ്‌ ബോട്ട്‌ ടെർമിനൽ പൂർത്തിയാക്കിയത്‌. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ പത്തുശതമാനമുളള വിനോദ സഞ്ചാര മേഖലയിൽ തദ്ദേശസ്ഥാപനങ്ങൾ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൗസ് ബോട്ടുകൾ ടൂറിസത്തിന് അനിവാര്യമാണ്. എന്നാൽ ഇതുവഴിയുള്ള ജല ടൂറിസത്തിലൂടെ ജലസമ്പത്ത് മലിനമാകാൻ പാടില്ല. ഇതിനായി ഹൗസ് ബോട്ടുകളിൽ മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ഉൾനാടൻ ജലഗതാഗത വകുപ്പ് വയറക്ടർ അരുൺ കെ ജേക്കബ് റിപ്പോർട്ടവതരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഏഴിമല നാവിക അക്കാദമി ഡെപ്യൂട്ടി കമാൻഡർ ശ്രീകുമാർ പിള്ള , കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് , മുൻ എംപി പി കരുണാകരൻ, കെ പി സതീഷ് ചന്ദ്രൻ ,എം വി ബാലകൃഷ്ണൻ, എം രാജൻ, പി പി മുഹമ്മദ് റാഫി, റഫീഖ്‌ കോട്ടപ്പുറം, ബങ്കളം കുഞ്ഞികൃഷണൻ തുടങ്ങിയവരും സംസാരിച്ചു.


No comments