Breaking News

വെള്ളരിക്കുണ്ട് ,കൊന്നക്കാട് ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്കൂൾ കുട്ടികൾക്കുള്ള വിളർച്ച പരിശോധന രണ്ടാം ഘട്ടം കരിവെള്ളുക്കം സെന്റ് ജോസഫ് യുപി സ്കൂളിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി വെള്ളരിക്കുണ്ട് , കൊന്നക്കാട് ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സ്കൂൾ കുട്ടികൾക്കുള്ള വിളർച്ച പരിശോധന രണ്ടാം ഘട്ടം കരിവെള്ളുക്കം സെന്റ് ജോസഫ് യുപി സ്കൂളിൽ തുടക്കമായി. യു പി സ്കുളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി , ഹെഡ്മിസ്ട്രസ് സിസ്റ്റർ റജീന മാത്യു, ഹെൽത്ത് ഇൻസ്പക്ടർ അജിത്. സി. ഫിലിപ്പ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ഷെറിൻ വൈ എസ്, നിരോഷ വി , ജൂ പബ്ളിക് ഹെൽത്ത് നഴ്സ്മാരായ അനുപമ പി.ഡി, ഷൈനി ഇ ജെ, മേരി ജോൺ , മീഡിൽ ലെവൽ സർവീസ്  പ്രൊവൈഡർ സുജമോൾ സ്കറിയ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ സ്കൂളുകൾ സന്ദർശിച്ച് അഞ്ചാം ക്ലാസു മുതൽ പ്ലസ് ടൂ ക്ലാസ് വരെയുള്ള മൂവായിരത്തോളം കുട്ടികളുടെ ഹീമോഗ്ലോബിൻ പരിശോധിച്ച് വിളർച്ച വിലയിരുത്തി ആവശ്യമായ ചികിത്സയും ബോധവൽകരണവും നടത്തുന്നതാണ് പ്രൊജക്ട് .

No comments