Breaking News

'പൂടംങ്കല്ല് -ചിറങ്കടവ് റോഡ് മെക്കാഡം ടാറിങ്ങ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണം'; കേരളാ വ്യാപാരി വ്യവസായി സമിതി പനത്തടി ഏരിയാ സമ്മേളനം ഒടയഞ്ചാലിൽ നടന്നു


ഒടയംചാൽ:  മൂന്നാമത് കേരളാ സംസ്ഥാന വ്യാപാരി വ്യസായി പനത്തടി ഏരിയാസമ്മേളനത്തിന്  ഒടയംചാലിൽ സമാപനം. ഒടയംചാൽ സി.ജെ. കോപ്ലക്സിൽ നടന്ന സമ്മേളനം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.കെ ശശിധരൻ അധ്യക്ഷനായി. പൂടംങ്കല്ല് ചിറംങ്കടവ് റോഡ് മെക്കാടം ടാറിംങ്ങ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമിതി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ ഗോപാലൻ, കെ.പി. സുരേഷ്, സത്യൻ പടന്നക്കാട്, പി. ദാമോദരൻ, എച്ച്. നാഗേഷ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി. മനോജ് സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി സിനു കുര്യാക്കോസിനേയും പ്രസിഡന്റായി വി.എം. ബേബിയേയും ട്രഷർ ആയി കെ ബാലനേയും സമ്മേളനം തെരെഞ്ഞെടുത്തു.



No comments