കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ചൈത്ര വാഹിനി വിത്തു കൊട്ട ഫെബ്രുവരി 25 ന് നടക്കും
കൊന്നക്കാട് : പുതുമഴക്ക് മുന്നോടിയായി കൊന്നക്കാടു് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് വിവിധ വിളകളുടെ നടീൽ വസ്തുക്കൾ വിൽക്കാനും വാങ്ങാനുമുള്ളവർക്കായി വേദിയൊരുക്കുന്നു. വിത്തു കൊട്ട എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ നടീൽ വസ്തുക്കളുടെ വിപണിയിൽ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടെ വിത്തുകൾ ,മുന്തിയ മരച്ചീനിത്തണ്ടു്, പച്ചക്കറിവിത്തുകൾ, പഴവർഗ്ഗങ്ങളുടെ നടീൽ വസ്തുക്കൾ, കുള്ളൻ ഇനം വാഴക്കന്നുകൾ തുടങ്ങിയവയുണ്ടാവും. ഫെ' 25 ന് ശനിയാഴ്ച കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്ബ് അങ്കണത്തിലാവും ഈ വിത്തു വിപണിയൊരുക്കുക. നടീൽ വസ്തുക്കളുടെ ലഭ്യതയും ആവശ്യക്കാരും ഉണ്ടെങ്കിൽ തുടർ ദിവസങ്ങളിലും വിത്തുകൊട്ട ഉണ്ടാവും.
No comments