കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വായനശാലകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തക ഷെൽഫ്, കസേര വിതരണം 27ന്
കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വായനശാലകൾക്കും ലൈബ്രറികൾക്കും പുസ്തക ഷെൽഫും കസേരകളും വിതരണം ചെയ്യുന്നു .
2023 ഫെബ്രുവരി 27 (തിങ്കൾ ) രാവിലെ 10.30 ന് പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ വച്ച് പരിപാടി നടക്കും. മുഴുവൻ വായനശാല/ ലൈബ്രറി കളുടെയും സെക്രട്ടറി, പ്രസിഡണ്ടുമാരും വായനശാലയുടെ ലെറ്റർപാഡ്, സീൽ എന്നിവയുമായി പരിപാടിയിൽ പങ്കെടുത്ത് ഫർണിച്ചർ ഏറ്റുവാങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അറിയിക്കുന്നു
No comments