പനത്തടിയിൽ അളവിൽ കൂടുതൽ കർണാടക വിദേശമദ്യം കടത്തുകയായിരുന്ന സ്കൂട്ടർ പിടിച്ചെടുത്തു
രാജപുരം : പനത്തടി എരഞ്ഞിലംകോട് അളവിൽ കൂടുതൽ കർണാടക വിദേശമദ്യവുമായി സ്കൂട്ടർ പിടിച്ചെടുത്തു. KL 60 A 2847 എന്ന സ്കൂട്ടറിലാണ് 24 പാക്കറ്റ് വിദേശമദ്യവും വേറെ 2 ലിറ്റർ പ്ലാസ്റ്റിക്കുപ്പി മദ്യവും പിടിച്ചെടുത്തത്. കുറച്ചുനാളായി സ്കൂട്ടറിൽ ഈ പ്രദേശത്ത് നിയമവിരുദ്ധമായി കർണാടക മദ്യം വിൽക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജപുരം പോലീസ്
നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തത്. മദ്യം കടത്തുകയായിരുന്ന ആൾ പോലീസ് ജീപ്പ് കണ്ടപ്പോൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു
No comments