മഞ്ചേശ്വരത്ത് തോക്കുചൂണ്ടി ലോറി തട്ടിക്കൊണ്ടുപോയ കേസിൽ മുംബൈ സ്വദേശി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട് : തോക്കുചൂണ്ടി ലോറി തട്ടിക്കൊണ്ടുപോയ കേസിൽ മുംബൈ സ്വദേശി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അധോലോക നായകൻ രവി പൂജാരിയുടെ കൂട്ടാളിയായ രാകേഷ് കിഷോർ, മഞ്ചേശ്വരം സ്വദേശി സഫുവാൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയത് ലോറി വിട്ടുനൽകാൻ അരലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. രാകേഷ് കിഷോറിനെതിരേ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. നേരത്തേ മഞ്ചേശ്വരം പോലീസിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാൾ. മിയാപ്പദവിൽനിന്നാണ് കാറിലും ബൈക്കിലുമെത്തിയ അഞ്ചംഗസംഘമാണ് ലോറി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കൊറഗള കുരുഡപ്പദവിൽവെച്ച് പോലീസ് ലോറികൾ കണ്ടെത്തി. പോലീസ് എത്തിയ ഘട്ടത്തിൽ പ്രതികൾ ഇവർക്കുനേരേയും തോക്കുചൂണ്ടിയെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
No comments