Breaking News

പക്ഷി നിരീക്ഷണ യാത്ര നടത്തി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ...


ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റും കേരള വനം വന്യജീവി വകുപ്പ് - സാമൂഹിക വനവത്കരണ വിഭാഗം കാസർഗോഡും സംയുക്തമായി "ശാസ്ത്രീയ പക്ഷിനിരീക്ഷണ യാത്ര" സംഘടിപ്പിച്ചു. മനുഷ്യൻ്റെ നിലനിൽപ്പിന് പ്രകൃതിയിലെ ജീവജാലങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന സന്ദേശം സമൂഹത്തിന്  നൽകുന്നതിനും പക്ഷികളുടെ ലോകം അടുത്തറിയുന്നതിനുമായാണ് ഈ  യാത്ര എസ് പി സി കേഡറ്റുകൾ നടത്തിയത് . കാസർഗോഡ് ബേഡേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളായ ശ്യാംകുമാർ പി, എം ഹരീഷ് ബാബു ,അഖിൽ എസ്, ശ്രീലാൽ കെ മോഹൻ എന്നിവർ കുട്ടികൾക്ക് ശാസ്ത്രീയ പക്ഷി നിരീക്ഷണത്തിന്റെ അടിസ്ഥാന പാഠങ്ങൾ പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപകൻ ജ്യോതി ബസു ,എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരായ ജോബി ജോസ്, ജോജിത പിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു




No comments